പാർലമെൻ്റ് പുകയാക്രമണ കേസിൽ മുഖ്യസൂത്രധാരൻ അറ സ്റ്റിൽ. ബിഹാർ സ്വദേശി ലളിത് ഝാ ആണ് അറസ്റ്റിലായത്. ഇയാൾ കർത്ത വ്യപഥ് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
ലളിത് ഝായുടെ നിർദേശ പ്രകാരമാണ് പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷികദിനമായ ഡിസംബർ 13ന് അക്രമം നടത്താൻ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പാർലമെൻ്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യ ങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തത് ലളിത് ഝാ ആണ്. കോൽക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. അക്രമത്തി നു മുൻപ് ലളിതും മറ്റുള്ളവരും വീട്ടിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നതായും റി പ്പോർട്ടുണ്ട്.
ബുധനാഴ്‌ച ഉച്ചയോടെയാണ് ഏറെ അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങൾ ലോക്സഭയിൽ അരങ്ങേറിയത്. ഉച്ചയ്ക്ക് 1.02 ന് ലോക്‌സഭയിലെ ശൂന്യവേള യ്ക്കിടെയാണ് സംഭവമുണ്ടായത്. രണ്ടുപേർ മഞ്ഞപ്പുക വമിക്കുന്ന ക്യാനുക ളുമായി സന്ദർശക ഗാലറിയിൽ നിന്ന് ചാടുകയായിരുന്നു.
സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപി മാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുകപടർത്തി. സ്പീക്കറുടെ ചേംബർ ലക്ഷ്യമാക്കി ഓടിയ ഇരുവരെയും എംപിമാരും സുരക്ഷാ ജീവന ക്കാരും ചേർന്നാണ് കീഴടക്കിയത്.
ഇരുവരെയും കൂടാതെ ഒരു പുരുഷനെയും സ്ത്രീയെയും പാർലമെന്റിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഇരുവരുടെയും കൈയിൽ നിന്നും പുകവമിക്കുന്ന ക്യാൻ കണ്ടെടുത്തു.
































