നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത പൊലീസിനെ രൂക്ഷമായി വിമർശിച്ച് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. പ്രതികളെ കോടതിയിൽല ഹാജരാക്കിയപ്പോഴാണ് കോടതി രൂക്ഷവിമർശമനം ഉയർത്തിയത്. വധശ്രമം എങ്ങനെ ചുമത്താനുകുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും കോടതി ആരാഞ്ഞു.
കണ്ടലറിയാവുന്ന നാലു കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തായിരുന്നു കോടതിയുടെ വിമർശനം. പൊലീസ് നോക്കി നിൽക്കി മറ്റുള്ള പ്രവർത്തകർ മർദിച്ചതായി പ്രതികൾ കോടതിയിൽ പറഞ്ഞു. ഇതനുസരിച്ച് എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ലെന്നും നീതി എല്ലാവർക്കും തുല്ല്യമാണെന്നും കോടതി വ്യക്തമാക്കി.
































