കാസർഗോഡ്; എൻഡോസൾഫാൻ ബാധിത മേഖലയിൽ പുതിയ രോഗികൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻഡോസൾഫാൻ ബാധിത മേഖലയിൽ നിശ്ചിത കാലയളവിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തി പുതിയ രോഗികളുണ്ടെങ്കിൽ അവർക്ക് കൂടി ആനുകൂല്യങ്ങൾ നൽകാമെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.
2011 ന് ശേഷമുള്ള ആർക്കും ആനുകൂല്യങ്ങൾ നൽകേണ്ടെന്നത് വേദനാജനകമായ തീരുമാനമാണ്. ഈ ഉത്തരവ് പിൻവലിച്ച്, കൃത്യമായ കാലയളവിൽ പരിശോധന നടത്തി പുതിയെ രോഗികൾക്ക് കൂടി ആനുകൂല്യങ്ങൾ നൽകണം. കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് കൂടി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ക്രൂരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
































