സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു കൊണ്ട് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. അതേസമയം 40 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് വില വർധനവുണ്ടാകില്ല. എന്നാൽ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 20 രൂപയാണ് ഇനി അധികം നൽകേണ്ടത്. പുതിയ നിരക്ക് ഇന്നലെ നവംബർ ഒന്ന് മുതൽ പ്രബല്യത്തിൽ വന്നു. ഐടി അനുബന്ധ വ്യവസായങ്ങൾക്ക് വില വർധന ബാധകമല്ല.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങള്‍, ഐടി- ഐടി അനുബന്ധ വ്യവസായങ്ങള്‍ എന്നിവയ്ക്ക് താരിഫ് വര്‍ധനയില്ല. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധന ഉണ്ടായിട്ടുണ്ട്. നേരത്തെ 2022 ജൂണിലാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഏറ്റവും അവസാനമായി വർധിപ്പിച്ചത്































