മുൻകോപം മാറാൻ മന്ത്രവാദ ചികിത്സക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദി അറസ്റ്റിൽ. അടൂർ ഏനാത്ത് മണ്ണടി ദാറുൽ തസ്ലീമയിൽ സലിം മുസ്ലിയാരാണ് (49) അറസ്റ്റിലായത്. പെരിങ്ങാല പേരേത്ത് വീട്ടിൽ വാടകക്ക് താമസിച്ചാണ് ഇയാൾ മന്ത്രവാദ ചികിത്സകൾ നടത്തിയിരുന്നത്. യുവതി നൽകിയ പരാതിയിലാണ് നടപടി.11 മാസം മുമ്പായിരുന്നു സംഭവമത്രേ. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.































