ന്യൂഡൽഹി: ഇറ്റലിയിലെ ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥ വാണി സർരാജു റാവുവിനെ നിയമിച്ചു.
1994 ബാച്ച് ഇന്ത്യൻ ഫോറിൻ സർവിസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥയായ വാണി നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയാണ്. നീന മൽഹോത്രയുടെ പിൻഗാമിയായാണ് വാണി അംബാസഡറാകുന്നത്.































