നിങ്ങളുടെ മങ്ങിയ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം തക്കാളി പുരട്ടുക എന്നതാണ്. ഇതിന്റെ രേതസ് ഗുണം ചർമ്മസ്‌ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്നു, കൂടാതെ നിങ്ങൾക്ക് ഉന്മേഷവും തിളക്കവും അനുഭവപ്പെടുന്നു.
ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ
ചർമ്മത്തിലെ അധിക എണ്ണമയം കുറയ്ക്കാനും ചർമ്മത്തെ വൃത്തിയും വെടിപ്പുമുള്ളതാക്കാനും തക്കാളി സഹായിക്കുന്നു. ഇത് കൂടാതെ ചർമ്മത്തിന് മുറുക്കം നൽകാനും തക്കാളി മികച്ച പരിഹാരമാണ്. തക്കാളി നീര് മാത്രമായി മുഖത്ത് പുരട്ടാം. അതല്ലെങ്കിൽ ഫെയ്‌സ് പാക്കുകളുടെ രൂപത്തിലും തക്കാളി ഉപയോഗിക്കാം.
ബ്ലാക്ക്ഹെഡ്സ് നീക്കാൻ
തക്കാളി ചർമ്മത്തിലെ തുറന്ന സുഷിരങ്ങളും ബ്ലാക്ക്ഹെഡുകളും കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി തക്കാളി ഉപയോഗിക്കുന്നത് സുഷിരങ്ങൾ ചുരുങ്ങാനും അവയെ ഗണ്യമായി കുറയ്ക്കാനും സഹായിക്കും.
കാലക്രമേണ, നമ്മുടെ ചർമ്മം നിരവധി ഫ്രീ റാഡിക്കലുകളാൽ ആക്രമിക്കപ്പെടുന്നു, അവയെല്ലാം നമ്മുടെ ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്നു, ഇത് മൂലം ചർമ്മം മങ്ങിയതും പ്രായമായതുമായി കാണപ്പെടും. ചർമ്മകോശങ്ങളെ പുനരുജ്ജീവനത്തിനായി പ്രോത്സാഹിപ്പിക്കുന്നതിനും പ്രായമാകൽ പ്രക്രിയ വൈകിപ്പിക്കുന്നതിനും കോശങ്ങളുടെ കേടുപാടുകൾക്കെതിരെ പോരാടുന്നതിനും തക്കാളി സഹായിക്കുന്നു.































