പാലക്കാട്: മാല മോഷ്ടിച്ചു വിറ്റയാൾക്ക് മനസാന്ദ്രം വന്നപ്പോൾ മാളുവിന്റെ പക്കൽ ണം ഉടമക്ക് നൽകി. കുമരനല്ലൂരിലാൻ സംഭവം. കുമരനല്ലൂർ എ.ജെ.ബി സ്കൂളിൽ സമപം താമസിക്കുന്ന മുണ്ടേറോട്ട് കുഞ്ഞാന്റെ വീ ഒക്ടോബർ 19ന് കുഞ്ഞാന്റെ മകൻ ഷിഹാബിൻ്റെ മകൾ മൂന്ന് വയസ്സുക റി ഹവ്വയുടെ മാലാ നഷ്ടപ്പെട്ടിരുന്നു.
രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം ഒന്നേകാൽ പവൻ തൂക്കമുള്ള മാല കഴുത്തിലുണ്ടായിരുന്നു. ഇതിനിടെ വീട്ടുകാരുടെ ശ്രദ്ധ അൽപം മാറിയ സമയത്ത് മാല നഷ്ടപ്പെടുകയായിരുന്നു. വീട്ടുകാർ പല സ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനു ശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പിറകിലെ വർക്ക് ഏരിയയിൽ വെച്ച് സ്ഥലം വിട്ടത്. മാല എടുത്ത് വിറ്റുപോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം ഇല്ലെന്നും അതിനാൽ മാപ്പാക്കണമെന്നുമായിരുന്നു ക്ഷമാപണത്തോടുള്ള കത്തിലെ വരികൾ.































