ജിദ്ദ – സൗദി ദേശീയദിനാഘോഷങ്ങൾക്കിടെ ഗതാഗത നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തിൽ മാറ്റം വരുത്തൽ (പച്ച പെയിന്റ് അടിക്കൽ), നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യൽ. റോഡിന് നടുവിൽ വെച്ച് വാഹനത്തിൽ നിന്ന് ഇറങ്ങൽ, മുൻവശത്തെയും പിൻഭാഗത്തെയും നമ്പർ പ്ലേറ്റുകൾ മറക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.































