78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനയുടെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ധ്രുവ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തി. കർഷകരും ജവാന്മാരും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയായി. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി, അവരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യമുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
































