പത്തനംതിട്ട കല്ലൂപ്പാറ കൊല്ലമലപടിയിൽ കെഎസ്ആർടിസി ബസ് കയറി യുവാവ് മരിച്ചു. തിരുവല്ല കവിയൂർ സ്വദേശി ജയ്‌സൺ ജേക്കബ് ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ജയ്‌സൺ ജേക്കബ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു. നടുറോഡിൽ വീണ ജയ്‌സൺൻ്റെ ശരീരത്തിലുടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി.
ജയ്സൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.































