ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റു നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സർക്കാരിൻ്റെ തലവനായി സത്യപ്രതിജന ചെയ്‌ത് അധികാരം ഏറ്റെടുത്തു.
16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. സാലിഹ് ഉദ്ദിൻ അഹമ്മദ്, ഡോ ആസിഫ് നസ്രുൾ, ആദിലുർ റഹ്മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹില് ഹുസൈൻ, സൈദ റിസ്വാന ഹസൻ, എം.ഡി. നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം. സഖാവൽ ഹുസൈൻ, സുപ്രദീപ് പക്രമ, ഫ രീദ അക്തർ, ബിദാൻ രഞ്ജൻ റോയി, എ എഫ് എം ഖാലിദ് ഹസൻ, നൂർജ ഹാൻ ബീഗം, ഷർമിൻ മുർഷിദ, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങൾ.
മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിൻ്റെ തലവനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേത്യത്വം നൽകിയ വിദ്യാർഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രസിഡൻ്റ് മുഹമ്മദ് ഷഹബുദ്ദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിൻ്റെ തലവനായി തെരഞ്ഞെടുത്തത്.































