വയനാട്: വില കുറച്ച് മീൻ വിറ്റതിന് യുവാവിനെ മർദിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മുട്ടിലിൽ മീൻ കച്ചവടം നടത്തുന്നവർ തന്നെയാണ്വില കുറച്ച് മീൻ വിറ്റതിന് വയനാട് സ്വദേശി സുഹൈലിനെ ആക്രമിച്ചത്. കച്ചവടം മാറ്റാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ആരോപിച്ചു.
തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. ഒരു സംഘം ആളുകൾ ചേർന്ന് സുഹൈലിനെ മുട്ടിലിൽ വച്ച് ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ വില കുറച്ച് മീൻ വിൽക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
സംഭവത്തിൽ എട്ട് പേർക്കെതിരായാണ് പരാതി നൽകിയിരുന്നത്. ഇതിൽ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു.

































