മുംബൈ: മുംബൈയിൽ ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ ഓടിച്ച ആഡംബര വാഹനമിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ, മരിച്ച വീട്ടമ്മയുടെ കുടംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൊല്ലപ്പെട്ട കാവേരി നഖാവയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് എക്‌നാഥ് ഷിൻഡെ അറിയിച്ചു.
നേരത്തെ, മരിച്ച സ്ത്രീയുടെ കുടുംബത്തിന് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ ധനസഹായം നൽകണമെന്നും കോൺഗ്രസ് നിയമസഭാംഗം അസ്‌ലം ഷെയ്‌ഖ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസിലെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചിരുന്ന ബാറിന്റെ ഒരു ഭാഗം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ബാറിൻ്റെ ഒരു ഭാഗം പൊളിച്ചു മാറ്റിയത്.
അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ ഏഴിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാർ ബൈക്കിൽ ഇടിച്ച് യുവതി മരണപ്പെടുകയായിരുന്നു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ് കേസിലെ പ്രതി. സംഭവത്തിലെ മുഖ്യപ്രതിയായ മിഹിർ ഷാ അറസ്റ്റിലായിരുന്നു.

































