ആലപ്പുഴ :സുന്നീസമസ്തയുടെ ദീർഘകാല അദ്ധ്യ ക്ഷനും, കേരള, കർണാടക നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ അൽ ബുഖാരികുഞ്ഞി കോയതങ്ങളുടെപ്രിയപ്പെട്ട മകൻ ഖുർ റത്തുസാദാത് കോയമ്മ തങ്ങളുടെ അനുസ്മരണവും ജില്ലാ മദനി സംഗമവും ജൂലൈ 10 ബുധനാഴ്ച മഖാംഹാഷിമിയ്യ
ബുഖാരി ഹാളിൽ വെച്ച് നടന്നു.. സയ്യിദവർകളുടെ പെട്ടെന്നുള്ള വിയോഗം.
എല്ലാവരെയും ദു:ഖത്തിലാഴ്ത്തി..ആയിരങ്ങൾക്ക് നീറുന്ന നൂറ്, നൂറ് പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നു തങ്ങളവറുകൾ.. ജന്മ നാടായ എട്ടിക്കുളം, സഅദിയ്യ, ഉള്ളാൾ, ഖുറാ-പുത്തൂർഎന്നീ നാല് സ്ഥലങ്ങളിൽജനാസ നിസ്കാരത്തിനും,പ്രിയപ്പെട്ടപ്പെട്ടനേതാവിനെ
അവസാനമായി ഒരു നോക്കു കാണുവാനും പതിനായിരങ്ങൾ ഒഴുകി എത്തി. ആലപ്പുഴജില്ലാ
മദനീസ് അസോസിയേഷൻ സംഘ ടിപ്പിച്ചഅനുസ്മരണയോഗം ജില്ലാ പ്രസിഡന്റ് എം. എ.അബ്ദുൽറഷീദ്മദനിയുടെഅദ്ധ്യക്ഷതയിൽ
മലപ്പുറം ജില്ലാ മദനീസ് പ്രസിഡന്റ് സയ്യിദ്ഹസൻമദനിഉത്ഘാടനം ചെയ്തു.പി. കെ. എം. ജലാലുദ്ധീൻ മദനി(വടുതല), സുബൈർ മദനി(പാണാവള്ളി), ഹസൻ മദനി (വണ്ടാനം), സിദ്ധീഖ് മദനി(ആനാരി), ഷാനവാസ് മദനി(വീയപുരം) എന്നിവർ അനുസ്മരണം നടത്തി…. ജില്ലാസെക്രട്ടറി അബ്ദുൽ ലത്തീഫ് മദനി കായംകുളം സ്വാഗതവും,സിറാജ്മദനി,സവാദ് മദനി, നസ്റുദ്ധീൻ മദനി,ഹാഷിംമദനി എന്നിവർ ആശംസകളർപ്പിച്ചു….ഫൈനാസ് സെക്രട്ടറി അനീസ് മദനി നന്ദി അറിയിച്ചു…

































