എകെജി സെൻ്റർ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുഹൈൽ ഷാജൻ്റെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ജു ഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.
ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ കണ്ടെത്തൽ. സംഭവം നടക്കുമ്പോൾ സുഹൈൽ നഗരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു.

ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സുഹൈലിനെ കഴക്കൂട്ടം, വെൺപാലവട്ടം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

































