തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്‌തുവെന്ന് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്‌തു എന്ന് കണ്ടെത്തണമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കാരണം മനസിലാക്കി തിരുത്തണം. അതിന് സംവാദം വേണം. എല്ലാവർ ക്കും പാർട്ടി മെമ്പർമാരാകാൻ പറ്റില്ല. പക്ഷെ ഈ പാർട്ടി ജനങ്ങളുടേതാണ്. അവരുടെ വിമർശനങ്ങളെല്ലാം കേൾക്കണം. അല്ലാതുള്ള വിശദീകരണം നൽകി മുന്നോട്ടു പോകാൻ പറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വൈകിയത് തിരിച്ചടിയായോ എന്ന് പരിശോധിക്കണം. ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോകണം. അവരുടെ അഭിപ്രായങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിലും, അത് കൂടി പരിഗണിക്കുക തന്നെ വേണമെന്നും ഐസക്ക് പറഞ്ഞു.

































