തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടിൽനിന്നിറക്കി വെട്ടിക്കൊന്നു. ഞായറാഴ്‌ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും കുമാർ എന്നയാളാണു കൊലനടത്തിയെതെന്നും പോലീസ് അറിയിച്ചു. വെട്ടേറ്റ ബിജുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിജു ചക്കവെട്ട് തൊഴിലാളിയാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്‌ച ഇവരുടെ കൂടെ മദ്യപിക്കാൻ മറ്റ് രണ്ടുപേരുകൂടി ഉണ്ടായിരുന്നതായി പോലീസിന് വിവരം ല ഭിച്ചിട്ടുണ്ട്.

































