തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെങ്കിൽ തനിക്കറിയാവുന്ന ചില കാര്യങ്ങൾ തുറന്നു പറയുമെന്ന് തൃശൂരിലെ ഇടതു സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാർ.
പൂരം അലങ്കോലമായതുമായ ബന്ധപ്പെട്ട് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന വിവാരാവകാശ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സിപിഐ നേതാവിന്‍റെ തുറന്നു പറച്ചിൽ. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നില്ലെന്ന മറുപടി ലഭിച്ചത് ഞെട്ടലുണ്ടാക്കുന്നതും അപലപനീയവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിവിധോ ദേവസ്വം ബോർഡ് അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം നാടകമായിരുന്നോ ആർക്ക വേണ്ടിയാണതൊക്കെ ചെയ്തത്. ഇക്കാര്യം ഈ നിലയ്ക്കാമ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിൽ ഗുരുതരമാണെന്നു സുനിൽ കുമാർ പറഞ്ഞു.
തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമാണെന്ന് പലരും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ അതിനു പിന്നിൽ ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല അതിൽ പങ്കാളികൾ. അതിനു പിന്നിലുള്ളവർ മുഴുവനും പുറത്തു വരണമെന്നത് സമൂഹത്തിന്‍റെ ആവശ്യമാണെന്നും സുനിൽ കുമാർ പറഞ്ഞു.
അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നു, നടക്കുന്നത് സമാന്തര അന്വേഷണം: പി.വി അന്‍വര്‍
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ.പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്.സംസ്ഥാനത്ത് പാരലല്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.
എഡിജിപിക്കൊപ്പം നില്‍ക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് തെളിവ് തന്നവരെ തേടി പോകുന്നുണ്ട്. തെളിവ് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കവും നടക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു.പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി ഫയലുകള്‍ പിടിച്ചുവെച്ച് പൊതുസമൂഹത്തില്‍ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വീണ്ടും വീണ്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടേത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാക്കാനാണ് ഫയല്‍ എട്ട് ദിവസം പിടിച്ചുവച്ചതെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.































