ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അഞ്ച് നവജാതശിശുക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരു കുട്ടി ഞായറാഴ്ച രാവിലെ ഐസിയുവിൽ മരിച്ചതായും ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) അറിയിച്ചു.
ശനിയാഴ്ച രാത്രി 11.30 ഓടെ വിവേക് വിഹാർ പോലീസ് സ്റ്റേഷനിൽ ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിലും അടുത്തുള്ള കെട്ടിടത്തിലും തീപിടുത്തം ഉണ്ടായതായി പിസിആർ കോൾ ലഭിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, ഡിഎഫ്എസ് ഒമ്പത് ഫയർ ടെൻഡറുകൾ അയച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഞായറാഴ്ച പുലർച്ചെയാണ് തീ അണച്ചത്.
ആശുപത്രിയോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്ന് ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. ആശുപത്രിക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജൻ സിലിണ്ടറുകളും കത്തിനശിച്ചു.
അതേസമയം, രക്ഷപ്പെടുത്തിയ 11 നവജാത ശിശുക്കളെ തുടർ ചികിത്സയ്ക്കായി ഈസ്റ്റ് ഡൽഹി അഡ്വാൻസ് എൻഐസിയു ആശുപത്രിയിലേക്ക് മാറ്റി.































