മധുര: തമിഴ്നാട് മധുരയിൽ ഒൻപതുവയസുകാരനെ 13കാരൻ കുത്തിക്കൊലപ്പെടുത്തി. ബിഹാർ സ്വദേശിയായ ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരും ഉറുദു സ്കൂളിൽ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. ഇന്നലെ രാവിലെ മേലൂർ കത്തപ്പട്ടിയിൽ ആണ് സംഭവം നടക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടികൾക്കിടയിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുക്കളയിൽ നിന്നും കത്തിയെടുത്താണ് ഇന്ന് രാവിലെ ഷാനവാസിനെ പതിമൂന്നുകാരൻ ആക്രമിച്ചത്.
കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് അപ്പോൾ തന്നെ മരിച്ചു. ശേഷം സമീപത്തെ മാലിന്യ ഓടയിൽ മൃതദേഹം ഒളിപ്പിച്ച് പതിമൂന്നുകാരൻ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു. വിദ്യാർത്ഥിയെ കാണുന്നില്ലെന്ന് മനസിലാക്കിയ സ്കൂൾ അധികൃതർ മേലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് പതിമൂന്നുകാരനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തു.































