വൃക്ക തട്ടിപ്പിനിരയായ യുവതിയെ അവയവ മാഫിയയിൽപ്പെട്ട ഇടനിലക്കാർ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഇഴയുന്നു. സംഭവത്തി ൽ നാലു പേർക്കെതിരേ പനങ്ങാട് പോലീസ് കേസെടുത്തെങ്കിലും ഇനിയും പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ പൂച്ചാക്കൽ സ്വദേശനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ആശുപത്രി ജീവനക്കാരിയായിരുന്ന വീട്ടമ്മ 2020ൽ ഒരു ഏജൻ്റ മുഖേനയാണ് വൃക്ക നൽകിയത്. 8.5 ലക്ഷം രൂപയായിരുന്നു വാഗ്ദാനം എന്നാൽ 3.5 ലക്ഷം രൂപ മാത്രമേ ഏജൻ്റ നൽകിയുള്ളൂ. യുവതി ഒപ്പിട്ട ഒരു ബ്ലാങ്ക് പെക്ക് ഏജന്റ് കൈവശപ്പെടുത്തുകയും ചെയ്തു. ബാക്കി തുകയായ അഞ്ചു ലക്ഷം ആവശ്യപ്പെട്ടപ്പോൾ അവയവദാനത്തിന് തയാറായവരെ കണ്ടെത്തി നൽകാനാണ് ആവശ്യപ്പെട്ടത്. പോലീസിൽ പരാതിപ്പെടാൻ നീക്കം നടത്തിയതോടെ നേരത്തേ കൈമാറിയ ചെക്ക് ഉപയോഗിച്ചു കള്ളക്കേസിൽ കുടുക്കി. പിന്നാലെ ജോലി നഷ്ടപ്പെട്ടു.
പോലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ഏജൻ്ം സംഘവും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസിൽ നൽകിയിട്ടുള്ള പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2073ലാണ് പോ ലീസിൽ പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ അവയവക്കച്ചവടമാണ് കേസിലേക്കു നയിച്ചതെന്ന് വ്യക്തമായി. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നാലു പേർക്കെതിരേ കേസെടുക്കുകയായിരുന്നു.































