കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് 59 കാരൻ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മൽ സ്വദേശി കൊച്ചാളത്ത് ഗോവിന്ദൻ(59) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നഗരത്തിൽ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസിൽ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്. ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവിൽ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ബസിന്റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോർ തുറന്നുകിടക്കുകയായിരുന്നു. തുറന്നു കിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപതീയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
































