റിയാദ്: പുതിയ നിക്ഷേപ നിയമം ഉൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ ലോജിസ്റ്റിക്ട് ട്രാൻസ്പോർട്ട് മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിൻ്റെ ഭാഗമായി സൗദിയിലെ നാല് വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനും നടത്തിപ്പിനും സ്വകാര്യ ഓപ്പറേറ്റർമാരെ നിയമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. റിയാദിൽ നടന്ന ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏതാനും മാസങ്ങൾക്കിടയിൽ തന്നെ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു തന്ത്രപ്രധാനമായ പ്രാദേശിക കേന്ദ്രമായും ലോജിസ്റ്റിക്സ് ഗേറ്‌വേയായും മാറാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിന്റെ ഭാഗമായി തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് അദദ്ദേഹം പറഞ്ഞു. 2030-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ മേഖലയുടെ സംഭാവന 6 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്താനാണ് ദേശീയ ലോജിസ്റ്റിക് സ്ട്രാറ്റജി ശ്രമിക്കുന്നത്.
സർക്കാർ നേരിട്ടുള്ള ബിസിനസ് പങ്കാളിത്തത്തിൽ നിന്ന് മാറുകയാണ്. സ്വകാര്യമേഖലയെ ശാക്തീകരിക്കുകയും പ്രാപ്തമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.” അൽ ഫാലിഹ് പറഞ്ഞു. രാജ്യത്തിൻ്റെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളമായ മദീന വിമാനത്താവളം ദീർഘകാല ഇളവോടെ ഒരു സ്വകാര്യ ഓപ്പറേറ്ററാണ് കൈകാര്യം ചെയ്യുന്നതെന്നും സർക്കാർ മൂലധനച്ചെലവില്ലാതെ നിർമ്മിച്ച കിംഗ് അബ്ദുല്ല തുറമുഖം സ്വകാര്യമായി പ്രവർത്തിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന മാസങ്ങളിലും വർഷങ്ങളിലും, കൂടുതൽ സ്വകാര്യവൽക്കരണത്തിലേക്ക് രാജ്യം നീങ്ങുമെന്നും നാല് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഒരു തുടക്കം മാത്രമാണെന്നും അൽ ഫാലിഹ് കുട്ടിച്ചേർത്തു. വരാനിരിക്കുന്ന മാസങ്ങളിലും വർഷങ്ങളിലും, കൂടുതൽ സ്വകാര്യവൽക്കരണത്തിലേക്ക് രാജ്യം നീങ്ങുമെന്നും നാല് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഒരു തുടക്കം മാത്രമാണെന്നും അൽ ഫാലിഹ് കൂട്ടിച്ചേർത്തു
സൗദി അറേബ്യയിലെപുതിയ നിക്ഷേപ നിയമം ലോജിസ്റ്റിക്ലിലും ഗതാഗതത്തിലും ഗണ്യമായ നിക്ഷേപം ആകർഷിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതുക്കിയ നിക്ഷേപ നിയമത്തിന് ഓഗസ്റ്റിൽ രാജ്യം അംഗീകാരം നൽകിയിരുന്നു. ഈ നിയമത്തിൽ നിക്ഷേപകർക്ക് ശക്തമായ സംരക്ഷണം, നിയമവാ ന്യായമായ പെരുമാറ്റം, സ്വത്തവകാശം, ശക്തമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, കാര്യക്ഷമമായ ഫണ്ട് കൈമാറ്റം എന്നിവ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് സഹകരണ കൗൺസിലിനുള്ളിൽ ഒരു പ്രാദേശിക വിതരണ ശൃംഖല സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അൽ-ഫാലിഹ് ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾക്ക് അവരുടെ തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ കാര്യമായ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
































