ജിദ്ദ: സൗദിയിൽ കഴിയുന്ന വിദേശികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയിൽ നിലനിർത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ട്രാഫിക് ഡയറക്ടറേറ്റുമായി നേരിട്ട് സമീപിക്കാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ദിർ വഴി നമ്പർ പ്ലേറ്റ് മാറ്റ സേവനം പ്രയോജനപ്പെടുത്താനാകും.
സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റുമായി സ്വന്തം വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഇങ്ങിനെ പരസ്പരം മാറ്റാവുന്നതാണ്. ഇതിന് അബിർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് വാഹനങ്ങൾ, സേവനങ്ങൾ, നമ്പർ പ്ലേറ്റ് മാറ്റം എന്നീ ഐക്കണുകൾ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികൾ പൂർത്തിയാക്കേണ്ടത്.
സേവനം പ്രയോജനപ്പെടുത്താൻ അബ്ലിൻ പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ ഐഡന്റിറ്റി ഉണ്ടായിരിക്കണമെന്നും നമ്പർ പ്ലേറ്റുകൾ പരസ്പരം മാറുന്ന രണ്ടു പേരും വാഹനങ്ങളുടെ ഉടമകളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിന് പുറമെ വാഹനങ്ങൾക്ക് കാലാവധിയുള്ള ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നും വെഹിക്കിൾ രജിസ്ട്രേഷൻ വാലിഡായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇരു വാഹനങ്ങൾക്കുമുള്ള സർക്കാർ സേവന ഫീസുകളും നമ്പർ പ്ലേറ്റ് മാറ്റ സേവന ഫീസും അടക്കണമെന്നും നിബന്ധനയുണ്ട്. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം നമ്പർ പ്ലേറ്റ് മാറ്റ അപേക്ഷ സബ്ബിറ്റ് ചെയ്യുകയാണ് വേണ്ടതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
































