ജിദ്ദ: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഈ വർഷം (ഹിജ്റ 1446) 66 രാജ്യങ്ങളിൽ നിന്നുള്ള ആയിരം പേർക്ക് ഉംറ കരമം നിർവഹിക്കാൻ അവസരമൊരുക്കാൻ രാജാവ് നിർദേശിച്ചു. ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ്, ഉംറ പദ്ധതിയുടെ ഭാഗമായി നാലു ഗ്രൂപ്പുകളായാണ് ഇത്രയും പേർക്ക് രാജാവിന്റെ അതിഥികളായി ഉംറ കർമം നിർവഹിക്കാൻ ക്രമീകരണങ്ങളേർപ്പെടുത്തുക.
കിംഗ് സൽമാൻ ഹജ്, ഉംറ പദ്ധതി നടപ്പാക്കാൻ തുടങ്ങിയ ശേഷം ഇതുവരെ 140 ലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു ഉംറ കർമം നിർവഹിക്കാനും മദീന സിയാറത്ത് നടത്താനും മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഇരു ഹറമുകളിലെയും ഇമാമുമാരുമായും പണ്ഡിതരുമായും കുടിക്കാളകൾ നടത്താനും രാജാവിന്റെ അതിഥികൾക്ക് അവസരമൊരുക്കും.
































