റിയാദ് – തലസ്ഥാന നഗരിയിൽ ഡ്രൈനേജ് പൈപ്പ്‌ലൈൻ ശൃംഖലകൾ പരിശോധിക്കാനും തകരാറുകൾ മുൻകുട്ടി കണ്ട് പരിഹരിക്കാനും റിയാദ് നഗരസഭ റോണോട്ടുകളും സ്മാർട്ട് സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താൻ തുടങ്ങി. ഈ റോബോട്ടുകൾക്ക് വെള്ളത്തിലും വിവിധ പ്രതലങ്ങളിലും സഞ്ചരിക്കാനും ഡ്രൈനേജ് ശൃംഖലകൾ പരിശോധിക്കാനും കഴിയും വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാൻ ഇത് നഗരസഭയെ സഹായിക്കും.
അമാന കൃത്യതയോടെയും 360 ഡിഗ്രി ആംഗിളിലും ഡ്രൈനേജ് ശൃംഖലകൾ ചിത്രീകരിച്ച് ഫലങ്ങൾ കാണിക്കാനും നിർമിതബുദ്ധിയിലൂടെ ഇവ ഡാറ്റകളാക്കി മാറ്റാനും റോബോട്ടുകൾക്ക് സാധിക്കും. നഗരസഭയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിൽ സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിപ്പിക്കാനും ഡ്രൈനേജ് ശൃംഖലകളുടെ സുസജ്ജത ഉറപ്പുവരുത്താനും തകരാറുകൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കാനും റോബോട്ടുകൾ സഹായിക്കും.
































