കോഴിക്കോട്: കൊയിലാണ്ടിയിൽ വഴി തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. ഷിജോ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചാക്കോയ്ക്കാണ് ശിക്ഷ വിധിച്ചത്.
കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ സെഷൻസ് ജഡ്‌ജി എൻ.ആർ കൃഷ്ണകുമാറാണ് പ്രതി ചാക്കോയ്ക്കെതിരായ വിധി പ്രസ്താവിച്ചത്. പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ കൊയിലാണ്ടി ചെമ്പനോട പുഴയോരത്ത് 2020 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
പുഴയോരത്തെ വഴിയിൽ വെച്ച് ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ മാറ്റി വഴി നന്നാക്കുകയായിരുന്ന ഷിജോയെ ചാക്കോ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പെരുവണ്ണാമൂഴി പോലീസ് രജിസ്റ്റർ ചെയ്ത കേ സിൽ അന്ന് എസ്എച്ച്‌ഒ ആയിരുന്ന ദിനേശ് കോറോത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എൻ ഷംസുദ്ധീൻ, അഡ്വ എൻ. രശ്‌മി റാം എന്നിവർ ഹാജരായി.
































