ജിദ്ദ: അഴിമതി കേസുകളിൽ അന്തിമ നടപടി സ്വീകരിക്കാൻ ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന പുതിയ നിയമത്തിന് സൗദി മന്ത്രിസഭാ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പുതിയ ഓവർസൈറ്റ് ആന്റ് ആന്റി- കറപ്ഷൻ അതോറിറ്റി നിയമം അംഗീകരിച്ചത്. അഴിമതി കേസുകളിൽ കുറ്റക്കാരാണെന്ന് തെളിയുന്ന സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നിയമം അനുശാസിക്കുന്നു.
എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും നിയമത്തിലുണ്ട്. അഴിമതി നടത്തിയ വ്യക്തികളും സ്ഥാപനങ്ങളും കേസുകൾ ഒത്തുതീർക്കാൻ സ്വയം മുന്നോട്ടുവരുന്ന പക്ഷം കേസുകൾ ഒത്തുതീർക്കാനാണ് പുതിയ നിയമം ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിക്ക് അധികാരം നൽകുന്നത്. കൈക്കൂലി, പൊതുമുതൽ കൈയേറ്റം, അധികാര ദുർവിനിയോഗം, അഴിമതിയായി കണക്കാക്കപ്പെടുന്ന മറ്റു കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ പുതിയ നിയമം അതോറിറ്റിക്ക് അധികാരം നൽകുന്നു.
പൊതുമുതൽ സംരക്ഷിക്കാനും രാജ്യത്തിന്റെ ആർജിത നേട്ടങ്ങളും ശേഷികളും കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന നിലക്ക് അഴിമതി വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട് ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിയുടെ അധികാരം പ്രയോഗിക്കുന്നതിൽ അതോറിറ്റിയുടെ പങ്ക് ശക്തിപ്പെടുത്താൻ പുതിയ നിയമം സഹായിക്കുമെന്ന് അതോറിറ്റി പ്രസിഡന്റ് മാസിൻ അൽകഹ്മോസ് പറഞ്ഞു.
അഴിമതി കേസുകൾ ഒത്തുതീർക്കുന്നത് കൊള്ളയടിക്കപ്പെട്ട സമ്പത്ത് പൊതുഖജനാവിൽ തിരിച്ചെത്തിക്കാനും അഴിമതി കേസുകളുടെ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കാനും പൊതുതാൽപര്യം സാക്ഷാൽക്കരിക്കാനും സഹായിക്കും. 24 വകുപ്പുകളുള്ള പുതിയ നിയമം ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റിയുടെ പൂർണ സ്വാതന്ത്ര്യം സ്ഥിരീകരിക്കുന്നതായും മാസിൻ അൽകഹ്മോസ് പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെയും മറ്റു വിഭാഗം തൊഴിലാളികളുടെയും റിക്രൂട്ട്മെന്റിന് ഗാംബിയയുമായും ടാൻസാനിയയുമായും ഒപ്പുവെച്ച കരാറുകൾ മന്ത്രിസഭ അംഗീകരിച്ചു

































