തിരുവനന്തപുരം മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് കെപിസിസി പ്രസിഡൻ്റ കെ. സുധാകരൻ എംപി. എൻഡിഎ മുന്നണിയുടെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയപ്രേരിത ബജറ്റാണ് അവതരിപ്പിച്ചത്.
എൻഡിഎയുടെ ഘടകക്ഷികൾക്ക് പരിഗണന നൽകിയതിന് അപ്പുറം ജന പ്രിയ പദ്ധതികളൊന്നുമില്ല. രാജ്യത്തെ മതേതര രാഷ്ട്രീപാർട്ടികൾ സംയുക്തമായി ഈ വിവേചന നിലപാടിനെതിരെ പ്രക്ഷോഭം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ബിഹാറിനും ആന്ധ്രയ്ക്കും കൂടുതൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോൾ കേരളത്തെ തഴഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു സ ഹായവും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. കേരളത്തിനോടുള്ള അ വഗണനയ്ക്ക് എതിരെ എല്ലാവരുടേയും യോജിച്ചുള്ള സമരം അനിവാര്യമാണെന്ന് സുധാകരൻ പറഞ്ഞു.

































