മക്ക: വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങാതെ ഹജ് തീർഥാടകർ സൗദിയിൽ അനധികൃതമായി തങ്ങുന്നത് ശിക്ഷ നിർബന്ധമാക്കുന്ന നിയമ ലംഘനമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ് വിസ ഹജ് കർമം നിർവഹിക്കാൻ മാത്രമാണുള്ളതാണ്.
ഹജ് വിസയിൽ സൗദിയിൽ ജോലി ചെയ്യാനോ സൗദിയിൽ താമസിക്കാനോ കഴിയില്ല. ഹജ് വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സൗദി അറേബ്യ വിടുന്നത് നിയമത്തെ കുറിച്ച അവബോധവും പരിഷ്കൃതമായ പെരുമാറ്റവുമാണ്. ഇത് ഏറ്റവും മനോഹരമായ യാത്രയുടെ Januar ഏറ്റവും മികച്ച പര്യവസാനത്തെ പ്രതിനിധീകരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

































