പെരുമ്പാവൂർ: ചികിത്സക്ക് കൊണ്ടുവന്ന പശുവിന്റെ ചവിട്ടേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന പൈങ്ങോട്ടൂർ മൃഗാശുപത്രിയിലെ അസി. ഫീല്‍ഡ് ഓഫിസർ മരിച്ചു. അശമന്നൂർ ചിറങ്ങര വീട്ടിൽ സി.സി. മനേഷാണ് (46) മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. പശുവിന്റെ ചവിട്ടേറ്റ് ഇദ്ദേഹത്തിന്റെ കാലിൽ പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: അഭിനവ് (ബി.കോം വിദ്യാര്‍ഥി), അഭിനന്ദ (പ്ലസ് ടു വിദ്യാര്‍ഥിനി). മന്ത്രി ജെ. ചിഞ്ചുറാണി വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.































