ഡൽഹി ചലോ മാർച്ച് താൽകാലികമായി നിർത്തി വെച്ച് കർഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചഫെബ്രുവരി 29 വരെ സമരം നിര്‍ത്താനാണ് തീരുമാനം. പഞ്ചാബിലെ ഭട്ടിന്‍ഡ സ്വദേശിയായ യുവ കര്‍ഷകന്റെ മരണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ശുഭ്കരൺ സിങ്ങ് കൊല്ലപ്പെട്ട സംഭവത്തിൽ എഫ്ഐആർ(FIR) രജിസ്റ്റർ ചെയ്യണമെന്നും കർഷക സംഘടന ആവശ്യപ്പെട്ടു. ഫെബ്രുവരി 29 ന് പ്രതിഷേധം സംബന്ധിച്ച കൂടുതൽ തന്ത്രങ്ങൾ പ്രഖ്യാപിക്കും. ഖനേരി അതിര്‍ത്തിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പന്ദേറാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഡല്‍ഹി ചലോ പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഹരിയാന പോലീസ് ആരംഭിച്ചു. കർഷകർ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് യൂണിയനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും നഷ്ടം നികത്താൻ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.
കർഷകരുടെ പ്രതിഷേധത്തിനിടെ അംബാല ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹരിയാന പോലീസ് വ്യാഴാഴ്ച പറഞ്ഞു. 1980ലെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം പ്രതിഷേധിക്കുന്ന കർഷക നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഉത്തരവ് പിൻവലിച്ചു.

































