ബംഗുളൂരു: ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ കണ്ടെത്താൻ സൈന്യത്തെ വിളിച്ച് കർണാടക സർക്കാർ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
അർജുന്റെ സഹോദരി കെ.സി. വേണുഗോപാലിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് അദ്ദേഹം ഡി.കെ. ശിവകുമാറിൻ്റെ സഹായം തേടിയത്. അപകടത്തെ സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് ഡി.കെ. ശിവകുമാർ സൈന്യത്തിന് കൈമാറി.

































