അമിതമായ അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് ക്രിമിനൽകേസ് പ്രതിയായ യുവാവ് മരിച്ചു. ബേസിൽ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡാണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംധവം. അമിതമായ അളവിൽ മയക്കുമുരുന്നു കുത്തിവെച്ച യുവാവിനെ അബോധവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്‌ടർമാർ അറിയിച്ചു. അധികമായി മയക്കുമരുന്ന് ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. 20 കാരനായ ഈ യുവാവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകൾ ഉണ്ട്. പുലിയൻതോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേരുണ്ട്.































