തിരുവനന്തപുരം: മാവേലിക്കര ചെറുകിട ജലസേചന വകുപ്പിനു കീഴിൽ എച്ച്.ആർ ജീവനക്കാരയിരുന്ന മാവേലിക്കര സ്വദേശികളായ വിക്രമ കുറുപ്പ്, ശങ്കര കുറുപ്പ്, സന്തോഷ് കുമാർ എന്നിവർക്ക് 2013 – മുതൽ 2017 വരെയുള്ള കാലയളവിലെ ശമ്പള കുടിശ്ശിക ആനുകൂല്യങ്ങൾ 3 മാസത്തിനകം കൊടുക്കുന്നതിന് തീരുമാനമെടുക്കുവാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജലസേചനവും ഭരണവും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മാവേലിക്കര ചെറുകിട ജലസേചന വകുപ്പിനു കീഴിൽ 1998 ,91,93 കാലയളവിൽ എച്ച്.ആർ ജീവനക്കാരായി താൽക്കാലിക ജോലിയിൽ പ്രവേശിക്കപ്പെട്ട ഇവരെ 2013 – ൽ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ നിന്നും നിശ്ചയിച്ച മാനദണ്ഡങ്ങൾ ഉണ്ടായിട്ടും ജോലി നൽകാതെ തഴയുകയും ഇതിനെ തുടർന്ന് ഇവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മുൻകാല ആനുകൂല്യത്തോടുകൂടി ജോലിയിൽ പ്രവേശിപ്പിക്കുവാൻ 2015
-ൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇവരെ എസ്.എൽ.ആർ ആയി പരിഗണിച്ച് സർക്കാർ ജോലി നൽകുകയും എന്നാൽ കോടതി നിർദ്ദേശിച്ച ശമ്പള കുടിശ്ശിക വിട്ടു നൽകുവാൻ സർക്കാർ തയ്യാറായില്ല .ഇതിനെ തുടർന്ന് ഇവർ അഡ്വ: സുജിത്ത് കുമാർ.വി മുഖേന വീണ്ടും കോടതിയെ സമീപിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ 2015 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് നടപ്പിലാക്കുവാനാണ് ജുഡിഷ്യൽമെമ്പർ എം. ആർ. ശ്രീലത ഉത്തരവിട്ടത്































