കൊച്ചി : രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് മാസത്തിൽ ഒരു പ്രമുഖ ചാനലിൽ മിമിക്രി മഹാമേള എന്ന പരുപാടിയിൽ കൂടി തന്റെ രൂപ സാദൃശ്യംമുള്ള ആളിനെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ചാനലിനേയും നടൻ സുരാജ് വെഞ്ഞാറമ്മൂടിനും എതിരെ നടനും സംവിധായകനും നിർമാതാവുമായ സന്തോഷ് പണ്ഡിറ്റ് നൽകിയ ക്രിമിനൽ അപ്പീൽ ഹൈക്കോടതി തള്ളി. ചേർത്തല ജൂഡീഷ്ണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു പണ്ഡിറ്റ് . ഈ കേസ് കോടതി തള്ളുകയും തുടർന്ന് പണ്ഡിറ്റ് കീഴ്ക്കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
ശാസ്താംകോട്ട സ്വദേശിയായ കിരൺ ക്രിസ്റ്റഫർ മിമിക്രി മഹാമേളയുടെ ഒരു അധ്യായത്തിൽ സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് എന്ന പേരിൽ അവതരിപ്പിച്ച പരിപാടിയാണ് വിവാദമായത്. പരിപാടിയുടെ അവതാരകൻ സുരാജ് വെഞ്ഞാറമൂട് ചാനലിന്റെ മാനേജിംഗ് ഡയറക്ടർ മിമിക്രി മഹാമേളയുടെ പ്രൊഡ്യൂസർ പരിപാടിയുടെ ഡയറക്ടർ പരിപാടി അവതരിപ്പിച്ച കിരൺ എന്നിവരെ എതിർ കക്ഷിയാക്കിയാണ് പണ്ഡിറ്റ്കോടതിയേ സമീപിച്ചത്. പണ്ഡിറ്റിന്റെ വാദം കീഴ്ക്കോടതിയും ഹൈക്കോടതിയും അംഗീകരിച്ചില്ല. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരെ മിമിക്രി പരിപാടികളിൽകൂടി അപകീർത്തിപ്പെടുത്തുന്ന കാരണത്താൽ ടി.വി ചാനലുകളിൽ അവതരിപ്പിക്കപ്പെടുന്ന പരിപാടികൾ സെൻസർ ചെയ്യണമെന്നാവശ്യപ്പെട്ട്
പണ്ഡിറ്റ് സെൻസർ ബോർഡിനെ സമീപിച്ചിരുന്നു. മിമിക്രിപരിപാടികൾ സിനിമയുടെ ഭാഗമായി കാണുവാൻ കഴിയില്ലെന്ന് സെൻസർ ബോർഡ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇത് പ്രകാരം പണ്ഡിറ്റ് സെൻസർ ബോർഡിന് നൽകിയ പരാതി നേരത്തെ തള്ളിയിരുന്നു.































