തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സംസ്ഥാന സമിതി റിപ്പോർട്ട് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്‌തവ വിരുദ്ധമെ ന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ തന്നെയാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
ജനത്തെ അകറ്റുന്ന ശൈലികൾ പാർട്ടിയിൽ ഉണ്ടെന്നടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സമിതി കണ്ടെത്തിയതാണ്. അതൊന്നും കേന്ദ്ര കമ്മിറ്റിയുടെ മാത്രം കണ്ടെത്തലല്ല.
തെറ്റായ പ്രവണത വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല സിപിഎം. ജനത്തെ അകറ്റുന്ന എല്ലാ ശൈലികളും പാർട്ടി തിരുത്തും. അതിൽ നേതാക്കളുടെ അഹംഭാവവും വരും.
എന്നാൽ അത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന വ്യാഖ്യാനം വേണ്ട. മുഖ്യമ ന്ത്രി ആയാലും പാർട്ടി സെക്രട്ടറി ആയാലും തിരുത്തേണ്ടത് തിരുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐക്കെതിരേ വ്യാപക പ്രചാരണമാണ് നടക്കുന്നതെന്നും ഗോവി ന്ദൻ പ്രതികരിച്ചു. പ്രതിഭാശാലികളെ സംഭാവന ചെയ്‌ത പ്രസ്ഥാനമാണ് എ സ്എഫ്ഐ. കാമ്പസുകളിലെ റാഗിംഗ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് ഇത്.
എന്നാൽ എസ്എഫ്‌ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കില്ല. ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് എസ്എഫ്ഐ തന്നെ പരിഹരിക്കും. എസ്എഫ്ഐയേക്കുറിച്ചുള്ള ബിനോയി വിശ്വത്തിൻ്റെ അഭിപ്രായം അ ദ്ദേഹത്തിന്റെ കാഴ്ച്‌ചപ്പാടാണ്. അതിന് പദാനുപദ മറുപടിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

































