കെ. വസുകി ഐഎഎസിനെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു. കേന്ദ്രത്തിന്റെ അധികാര പരിധി അറിയുന്നവരാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർ എന്ന് അദ്ദേഹം പറഞ്ഞു
സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ല. വസുകിയുടെ നിയമനം പിൻ വലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തിൽ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചാൽ അക്കാര്യത്തിൽ മറുപടി നൽകുമെന്നും വേണു പ്രതികരിച്ചു.
എന്നാൽ വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണെന്നും ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ പറഞ്ഞിരുന്നു.
വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെൻ്റിൻ്റെ മാത്രം അവകാശമാണെന്ന് ഇന്ത്യൻ ഭരണഘടന ഏഴാം ഷെഡ്യൂൾ ലിസ്റ്റ് ഒന്നിൽ വ്യക്തമാക്കുന്നുണ്ട്.
ഇത് ഒരു കൺകറന്റ്റ വിഷയമല്ല. ഒരു സംസ്ഥാന വിഷയവുമല്ല. ഭരൺഘടനാ പരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാട് എന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
































