കൊച്ചി: കർണാടകയിലെ രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് ഉരുൾ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കവളപ്പാറയിൽ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കർണാടകത്തിലെ കാർവാർ എംഎൽഎ ഇതുവരെ ആസ്ഥലത്തു നിന്നു മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വാർത്ത നൽകിയും നെഗറ്റീവ് സാധനങ്ങൾ പറഞ്ഞും കർണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. ഉരുൾപൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്.രക്ഷാപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്നും സതീശൻ കൂട്ടിച്ചേർത്തു
































