തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടർ ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ മുതലപ്പൊഴി അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപെട്ട് വിക്ടർ സഞ്ചരിച്ച വയ്ക്കും തലകീഴായി മറിയുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരോടെയായിരുന്നു അപകടം.
വിക്ടറിനൊപ്പം വളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ല ചിന്തധിര’ എന്ന വളുമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിലാണ് വിക്ടറിനെ കണ്ടെത്തിയത്.
സമീപകാലത്തായി അഞ്ചോളം മരണങ്ങളാണ് സമാനമായ രീതിയിൽ മുതലപ്പൊഴിയിലുണ്ടായത്.
































