അടിയുറച്ച നിലപാടിലൂടെ കേരള രാഷ്ട്രീയത്തിൽ വേറിട്ട വ്യക്തിത്വമായി തിളങ്ങിനിന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അപ്രതീക്ഷിതമായി വിടവാങ്ങി.ഹൃദയാഘാതംമൂലം ഇന്നലെ വൈകിട്ട് 5.30ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.
മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.
ഇന്നു രാവിലെ 8.30ന് നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരും. അവിടെനിന്നും ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിൽ മകൻ പുതുതായി പണികഴിപ്പിച്ച വസതിയിൽ എത്തിക്കും. തുടർന്ന് വിലാപയാത്രയായി പട്ടത്തെ എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റി ഓഫീസായ പി.എസ് സ്മാരകത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കാ ഉച്ചകഴിഞ്ഞ് രണ്ടിന് കെ.എസ്.ആർ.ടി.സി ബസിൽ വിലാപയാത്രയായി കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്‌കരിക്കും.
കോട്ടയം കൂട്ടിക്കലിൽ പരേതരായ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബർ 10നാണ് ജനനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്), വി. സർവേശ്വരൻ (ബിസിനസ്).
അമൃത ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അർപ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്.
വൃക്കസംബന്ധമായ പ്രശ്നങ്ങളുമായി ഒക്ടോബർ 25നാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂർച്ഛിച്ച് കാലിലെ മുറിവിൽ അണുബാധയുണ്ടയി. കുറച്ചുനാൾ മുമ്പ് അപകടത്തിൽ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബർ 14ന് വലതുകാൽ മുട്ടിന് താഴെവച്ച് മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി വരികയായിരുന്നു.
വാഴൂർ എസ്.വി.ആർ.എൻ എസ്.എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളേജ്, മോസ്കോ ഇൻറർനാഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്ന കാനത്തിന്റെ പഠനം.































