ലീഡ് നിലകൾ മാറിമറിഞ്ഞ വാശിയേറിയ മത്സരത്തിൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. എൽ.ഡി.എഫ് സദാനാർഥി വി ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. അടൂർ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോൾ വി ജോയ് 3,21,176 വോട്ട് നേടി.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങൽ അവസാന നിമിഷം വരെ സസ്പെൻസ് ഒളിപ്പിച്ചുനിർത്തി. ഒരു ഘട്ടത്തിൽ നേരിയ വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി ഏറെ നേരം മൂന്നിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ, ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാൾ വിജയിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്.































