മാവേലിക്കരയിൽ തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും അടിവരയിട്ട് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലേക്ക് 9500 ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നിൽ വിജയമുറപ്പിച്ചത്. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയാണ് ലോക്സഭയിലെത്തുന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായെങ്കിലും വിജയം ആവർത്തിക്കാനായതിൽ യു.ഡി.എഫ് കേന്ദ്രങ്ങൾ ആഹ്ലാദത്തിലാണ്. 2019ൽ 45 ശതമാനം വോട്ടുകൾ നേടി 61,138 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന കൊടിക്കുന്നിലിന് ഇത്തവണ അത് 10,000 ത്തിൽ താഴെയായി.































