ആലപ്പുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്‌എൻഡിപി യോഗം 25 ലക്ഷം രൂപ നൽകുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് എസ്എൻഡിപി യോഗം തുക കൈമാറുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് റിയാലിറ്റി ഷോ താരം അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തു. ഇൻഫോപാർക്ക് പോലീസാണ് കേസെടുത്തത്.
യുഡിഎഫിന്റെറെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.































