കൊച്ചി: ക്ഷേത്രങ്ങളെ സിപിഎമ്മിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ സർക്കുലറിനു പിന്നിലുളളതെന്ന് സംഘ പരിവാർ നേതാവ് കുമ്മനം രാജശേഖരൻ. ആയുധ പരിശീലനം നടത്തുന്നു എന്ന പച്ച നുണ പറഞ്ഞ് ആർഎസ്എസിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
തീവ്രവാദ പ്രസ്ഥാനമെന്നു വരുത്തിത്തീർത്ത് ആർഎസ്എസിനെ ക്ഷേത്രങ്ങളിൽ നിന്നും പരിപൂർണമായി തുടച്ചുനീക്കുകയും ക്ഷേത്രങ്ങളെ സിപിഎമ്മിന്‍റെ വരുതിയിലാക്കി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന കേന്ദ്രമാക്കുകയുമാണ് ബോർഡിന്‍റെ ലക്ഷ്യമെന്നും കുമ്മനം.
വിശ്വഹിന്ദു പരിഷത്തിന്‍റെയും ഹിന്ദു ഐക്യവേദിയുടെയും ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനം, ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം, ഗോവ മുൻ ഗവർണറുമാണ്. മെട്രൊ വാർത്ത ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആർഎസ്എസിനെതിരായ ആരോപണങ്ങൾ നിഷേധിച്ചത്
ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കുമ്മനം ഈ കാര്യം വ്യക്തമാക്കുന്നത്.































