ഒരിക്കൽ ഈനാട് ദൈവത്തിൻെറ സ്വന്തം നാട് ആയിരുന്നു. എന്നാൽ ഇന്ന് സാത്താന്റെ നാടായി കേരളം മാറിയിരിക്കുന്നു.ഓരോ ദിവസം കഴിയുന്തോറും കേരളത്തിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണ്.കുറ്റവാളികളുടെ പറുദീസയായി കേരളം മാറിയിരിക്കുന്നു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനം അനുദിനം കേരളത്തിൽ വർദ്ധിക്കുകയാണ്.പിഞ്ചുകുഞ്ഞുങ്ങൾ ഇവിടെ പിച്ചി ചീന്തപ്പെടുന്നു കഴിഞ്ഞ ജൂലൈ 26ന് അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായിപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.ആ ക്രൂരതയുടെ നടുങ്ങൽ മാറും മുമ്പ് ആലുവയിൽ തന്നെ വീണ്ടും ഒരു പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി.എട്ടുവയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് തടവ് ശിക്ഷകൾ മാത്രം നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. രാജ്യത്തിൻറെ നിയമവ്യവസ്ഥകളിൽ മാറ്റം വരുത്തി വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാ രീതികൾ നടപ്പിലാക്കുവാൻ ഭരണാധികാരികൾ തയ്യാറായില്ലെങ്കിൽ കേരളം ക്രൂരന്മാരുടെ നാടായി മാറും.കേരളത്തിലെ ജയിലാറകളിൽ ലഭിക്കുന്ന സുഖം ഈ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയുംജയിലുകളിൽ ലഭിക്കത്തില്ല. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതായുണ്ട് എന്നാൽ മനുഷ്യാവകാശങ്ങളുടെ പേരിൽ ക്രൂരന്മാർ ശിക്ഷിക്കപ്പെടാതിരിക്കരുത്.മറ്റൊരു മനുഷ്യന്റെ അവകാശത്തെ ഇല്ലാതാക്കുന്ന ഒരു കുറ്റവാളിക്ക് പിന്നെന്ത് മനുഷ്യാവകാശം. മനുഷ്യാവകാശം എന്ന വാക്കിനെ കൊടും ക്രൂരന്മാരുടെ സംരക്ഷണ കവചമായി മാറ്റേണ്ടതുണ്ടോ.കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.ചെയ്യുന്ന കുറ്റങ്ങൾക്ക് അർഹമാകുന്ന ശിക്ഷ അവന് ലഭിക്കണം.അത് ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്. ഇനിയും ഈ കൊച്ച് കേരളത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ വേട്ടയാടപ്പെടുന്ന ക്രൂര മൃഗങ്ങൾ ഉണ്ടാകരുത്.

































