നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പ്രവർത്തനം ബിഹാറിൽ ശക്തമാക്കാൻ പണപ്പിരിവ് നടത്തിയെന്ന കേസിൽ രണ്ടു പേരെക്കൂടി പ്രതി ചേർത്ത് എൻഐഎ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശികളായ വിജയ് ആര്യ,ആനന്ദ് പസ്വാൻ എന്നിവരെയാണ് കേസിൽ ഉൾപ്പെടുത്തിയത്.
ഇതോടെ കേസിൽ ഉൾപ്പെട്ട പ്രതികളുടെ എണ്ണം അഞ്ചായി. ഭീകരപ്രവർത്തനത്തിന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും വാങ്ങാനാണ് ധനസമാഹരണം നടത്തിയത്. കൂടാതെ സംഘടനയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഇവർ പദ്ധതിയിട്ടിരുന്നു. രണ്ടുവർഷം മുമ്പ് എൻഐഎ അന്വേഷണം ആരംഭിച്ച കേസിൽ തരുൺ കുമാർ, പ്രദ്യുമാൻ ശർമ, അഭിനവ് എന്നിവർക്കെതിരെ റാഞ്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

































