2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി യുമായ മമതാ ബാനർജി.
ഡൽഹിയിൽ നടന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിലാണ് ഇവർ നിർദേശം മു ന്നോട്ടുവച്ചത്. ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത എംഡിഎംകെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഖാർഗയെ നിർദേശിച്ചതായി റി പ്പോർട്ടുകളുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്ക ണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.
അതേസമയം, ഖാർഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും വിജയിക്കു ക എന്നതാണ് പ്രധാനമെന്നും ഖാർഗെ യോഗത്തിൽ മറുപടി പറഞ്ഞതായാണ് സൂചന.
യോഗത്തിൽ 28 കക്ഷികൾ പങ്കെടുത്തുവെന്ന് വാർത്താസമ്മേളനത്തിൽ ഖാർ ഗെ പറഞ്ഞു. മുതിർന്ന നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു

































