ലക്നോ: വസ്ത്രം അഴിച്ചുമാറ്റാൻ വിസമ്മതിച്ചതിന് ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർഥികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്.
ഉത്തർപ്രദേശിലെ കാൺപുരിലുള്ള ഹാർകോർട്ട് ബട്ലർ ടെക്‌നിക്കൽ യൂണിവേഴ് സിറ്റിയിലെ (എച്ച്ബിടിയു) അവസാന വർഷ എൻജിനീയറിംഗ് വിദ്യാർഥികളായ എട്ട് പേർക്കെതിരെയാണ് കേസ്.
ബിടെക് ഇലക്ട്രോണിക്‌സിലെ മൂന്നാം വർഷ വിദ്യാർഥി, നാലാം വർഷ വിദ്യാർഥി കൾക്കെതിരെയാണ് പരാതി നൽകിയത്. സീനിയേഴ്‌സ് തന്നെയും സുഹൃത്തിനെയും ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് വിദ്യാർഥി ആരോപിക്കുന്നു.
ഇവിടെയെത്തിയതിന് പിന്നാലെ തങ്ങളോട് വസ്ത്രം അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചപ്പോൾ വടിയും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കോളജും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
































